അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് സ്പെഷ്യൽ കോടതി . നാരങ്ങാനം കാവുങ്കൽ വീട്ടിൽ ബിജിൻ ( 27) നെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് മഞ്ജിത്ത് ടി ആറു വർഷം കഠിന തടവിനും 55,000 രൂപ പിഴയും വിധിച്ചത്. പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന ഷൈല.ഇ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവന്ന കേസിൽ റാന്നി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായ ആർ.ജയരാജാണ് ചാർജ് ഷീറ്റ് ഹാജരാക്കിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സ്മിത ജോൺ പി.ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |