തിരുവനന്തപുരം: ബ്ലൈൻഡ് സ്‌പോട്ട് മിററുകൾ ഉപയോഗിക്കാൻ ഡ്രൈവർമാർക്ക് മോട്ടോർവാഹനവകുപ്പ് പരിശീലനം നൽകും. ബസ്, ലോറി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളിലെ അപകടം കുറയ്ക്കാൻ സ്ഥാപിക്കുന്നതാണ് ഈ മിററുകൾ. നവംബർ 1 മുതലാണ് ഇവ നിർബന്ധമാക്കുന്നത്. ഇതിന് മുന്നോടിയായി സ്വകാര്യ, കോൺട്രാക്ട് ക്യാരേജ്, ലോറി എന്നിവയിലെ ഡ്രൈവർമാർക്ക് പരിശീലനം നൽകാനാണ് ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ നിർദേശം.
വലിയ വാഹനങ്ങളുടെ ബോണറ്റിനോട് ചേർന്നും മുൻ ടയറുകൾക്ക് അടുത്തും ബ്ലൈൻഡ് സ്‌പോട്ടുകളുണ്ട്. ഈ ഭാഗത്ത് കൂടി പോകുന്ന കാൽനടയാത്രക്കാരും ഇരുചക്രവാഹനങ്ങളും അപകടത്തിൽപ്പെടുന്നത് പതിവാകുന്ന പശ്ചാത്തലത്തിലാണ് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിട്ടി ബ്ലൈൻഡ് സ്‌പോട്ട് മിററുകൾ നിർബന്ധമാക്കിയത്.
ഡ്രൈവർമാക്ക് പരിശീലനത്തിനായി പ്രാദേശികമായി ബോധവത്കരണ ക്യാമ്പുകൾ സംഘടിപ്പിക്കും. റിയർവ്യൂ മിററുകളിലൂടെയും നേരിട്ടും ഡ്രൈവറുടെ കണ്ണിൽപെടാത്ത ഭാഗങ്ങളാണ് ബ്ലൈൻഡ് സ്‌പോട്ടുകൾ. ഈ ഭാഗത്തെ കാഴ്ചകൾ ഡ്രൈവർക്ക് കാണാൻ കഴിയുന്നതിനാണ് പുതിയ കണ്ണാടികൾ സ്ഥാപിക്കുക. പിൻവശങ്ങളിലെ കാഴ്ചയ്ക്ക് ഉപയോഗിക്കുന്ന രണ്ട് റിയർവ്യൂ മിററുകൾ മാത്രമാണ് ഇപ്പോൾ നിർബന്ധമുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |