തിരുവനന്തപുരം : ഓണം വാരാഘോഷ സമാപനത്തോടനുബന്ധിച്ചുള്ള സാംസ്കാരിക ഘോഷയാത്ര നടക്കുന്നതിനാൽ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) ഇന്ന് അവധി പ്രഖ്യാപിച്ചു. പകരം ഈ മാസത്തിലെ ഏതെങ്കിലും ശനിയാഴ്ച അദ്ധ്യയനദിനമാക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ഉച്ചയ്ക്ക്‌ശേഷം നഗരത്തിലെ സർക്കാർ അർദ്ധ-സർക്കാർ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന് കളക്ടർ അറിയിച്ചു. ഇന്ന് ഉച്ചയ്ക്കുശേഷം മ്യൂസിയത്തിനും മൃഗശാലയ്ക്കും അവധിയായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |