മോസ്കോ:കാൻസർ രോഗത്തെ പ്രതിരോധിക്കാനായി റഷ്യ വികസിപ്പിച്ച എന്ററോമിക്സ് വാക്സീന്റെ മനുഷ്യരിലെ ആദ്യ പരീക്ഷണം വിജയം.100 ശതമാനം കാര്യക്ഷമതയും സുരക്ഷയും വാക്സീന് ഉറപ്പാക്കാനായതായി റഷ്യ അവകാശപ്പെട്ടു.ഈ വാക്സീൻ പരീക്ഷിച്ച രോഗികളിലെ അർബുദ മുഴകൾ ചുരുങ്ങിയതായും ഗുരുതരമായ പാർശ്വഫലങ്ങൾ കണ്ടെത്താനായില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.റഷ്യയുടെ നാഷണൽ മെഡിക്കൽ റിസർച്ച് റേഡിയോളജിക്കൽ സെന്ററും ഏംഗൽഹാർട്ട് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മോളിക്കുലർ ബയോളജിയും ചേർന്നാണ് വാക്സീൻ വികസിപ്പിച്ചത്.കൊവിഡ്-19 വാക്സീനുകൾക്ക് സമാനമായ എം.ആർ.എൻ.എ സാങ്കേതിക വിദ്യ ഇതിനായി ഉപയോഗപ്പെടുത്തി.അർബുദ കോശങ്ങളെ തിരിച്ചറിയാനും ഇല്ലായ്മ ചെയ്യാനും പ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുന്ന ഈ വാക്സീൻ പരമ്പരാഗത അർബുദ ചികിത്സയായ കീമോതെറാപ്പിയേക്കാൾ സുരക്ഷിതമാണെന്ന് നിർമ്മാതാക്കൾ പറയുന്നു.48 കൊളോറെക്ടൽ കാൻസർ രോഗികളെ പങ്കെടുപ്പിച്ചായിരുന്നു ആദ്യ ഘട്ട പരീക്ഷണം.തുടർ പരീക്ഷണങ്ങൾ വിജയമായാൽ അർബുദ ചികിത്സയിൽ കാര്യക്ഷമവും പാർശ്വഫലങ്ങൾ കുറഞ്ഞതുമായ വ്യക്തിഗത ചികിത്സയ്ക്ക് എന്ററോമിക്സ് വഴി തുറക്കും.ഓരോ വ്യക്തിയുടെയും അർബുദ മുഴയുടെ ജനിതക ഘടനയെ അടിസ്ഥാനമാക്കി പേർസണലൈസ് ചെയ്ത വാക്സീനാണ് എന്ററോമിക്സ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |