തിരുവനന്തപുരം : കണ്ണൂർ, തിരുവനന്തപുരം ഗവ. നഴ്സിംഗ് കോളേജുകളിലെ കാർഡിയോ തൊറാസിക്ക് നഴ്സിംഗ്, ക്രിട്ടിക്കൽ കെയർ നഴ്സിംഗ്, എമർജൻസി ആൻഡ് ഡിസാസ്റ്റർ നഴ്സിംഗ്, നിയോനേറ്റൽ നഴ്സിംഗ്, നഴ്സസ് ആൻഡ് മിഡ്‌വൈഫറി പ്രാക്ടീഷണർ എന്നീ പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്സിംഗ് കോഴ്സുകൾക്ക് 2025 - 26 വർഷത്തെ പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് പ്രവേശന പരീക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റുകൾ www.lbscetnre.kerala.gov.inൽ നിന്ന് ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് : 0471 2560361, 362, 363, 364.
തിരഞ്ഞെടുപ്പ്:തദ്ദേശസെക്രട്ടറിമാർക്ക് പരിശീലനം 26ന്
തിരുവനന്തപുരം:തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് 26ന് ഓൺലൈൻ പരിശീലനം നൽകുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി സംവരണ വാർഡുകൾ നറുക്കെടുപ്പിലൂടെ നിശ്ചയിക്കും.അതുസംബന്ധിച്ച നടപടിക്രമങ്ങളാണ് തദ്ദേശ സെക്രട്ടറിമാരെ പഠിപ്പിക്കുക.ഗ്രാമ,ബ്ളോക്ക്,ജില്ലാപഞ്ചായത്തുകളിൽ ജില്ലാകളക്ടർമാരും മുനിസിപ്പാലിറ്റികളിൽ തദ്ദേശവകുപ്പ് ജില്ലാ ജോയന്റ് ഡയറക്ടർമാരും കോർപറേഷനുകളിൽ തദ്ദേശവകുപ്പ് അർബൻ ഡയറക്ടർമാരുമാണ് സംവരണവാർഡ് നിർണ്ണയത്തിന്റെ മേൽനോട്ടം വഹിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |