തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ കെയർ ടേക്കർമാരെ ആവശ്യമുണ്ട്. വനിതകൾക്ക് 10ന് ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ മിനിമം പ്ലസ്ടു /പ്രീഡിഗ്രി പാസായ 28 -42 വയസിനുള്ളിൽ പ്രായമുള്ളവരും കുട്ടികളുടെ പരിചരണ രംഗത്ത് പ്രവർത്തന പരിചയമുള്ളവരുമായിരിക്കണം. സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം ചൈൽഡ് ലിറ്റിൽ പ്ലാനറ്റ് ദത്തെടുക്കൽ കേന്ദ്രം, സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട്, തിരുവനന്തപുരം മേൽവിലാസത്തിൽ രാവിലെ 10ന് എത്തിച്ചേരണം. വിവരങ്ങൾക്ക്: 6282508023.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |