കണ്ണൂർ: മിഡ്ഫീൽഡർ ഒ.എം ആസിഫ്, ഡിഫൻഡർ എസ്.മനോജ് എന്നിവർ സൂപ്പർ ലീഗ് കേരള ഫുട്ബാൾ ക്ളബായ കണ്ണൂർ എഫ്.സിയിലെത്തി. ഐ ലീഗ് ക്ലബ് സ്‌പോർട്ടിംഗ് ബെംഗളുരു എഫ്.സിയിൽ നിന്നാണ് ഇരുവരെയും കണ്ണൂർ സ്വന്തമാക്കിയത്.
ആസിഫ് സെൻട്രൽ മിഡ്ഫീൽഡറായും അറ്റാക്കിംഗ് മിഡ്ഫീൽഡറായും കളിക്കാൻ സാധിക്കുന്ന താരമാണ്. 2023-24 സീസണിൽ സ്‌പോർട്ടിംഗ് ഐ ലീഗ് രണ്ടാം ഡിവിഷനിൽ ചാമ്പ്യന്മാരായപ്പോൾ മധ്യനിരയിൽ ആസിഫ് ഉണ്ടായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിന് വേണ്ടി കേരള പ്രീമിയർ ലീഗിൽ കളിച്ച താരം 2019-20 സീസണിൽ ബ്ലാസ്റ്റേഴ്‌സിനെ ചാമ്പ്യൻമാരാക്കുന്നതിൽ നിർണായ പങ്കു വഹിച്ചു. കേരളത്തിന് വേണ്ടി 2022 -23 സീസണിൽ സന്തോഷ് ട്രോഫിയും അണ്ടർ 17 വിഭാഗത്തിൽ ദേശീയ ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനവും നേടിയ ടീമുകളിലും അംഗമായിരുന്നു. എഫ്.സി. കേരള, പ്രോഡ്ജി എഫ്.എ. എന്നിവർക്ക് വേണ്ടി ജൂനിയർ ഐ ലീഗും കളിച്ചിട്ടുണ്ട്. കൊച്ചി സ്വദേശിയാണ്.
ഇടത് വിംഗ്ബാക്കായി കളിക്കുന്ന മനോജ് ഫത്തേ ഹൈദരാബാദ്, ഓസോൺ എഫ്.സി, അറ എഫ്.സി, ബംഗളൂരു യുണൈറ്റഡ് എഫ്.സി എന്നിവർക്ക് വേണ്ടിയും കൊൽക്കത്തൻന്‍ ലീഗിൽ പിയർലെസ് ക്ലബിനുവേണ്ടിയും ബൂട്ടുകെട്ടി. 2023 ലാണ് സ്‌പോർട്ടിംഗിലെത്തുന്നത്. സ്‌പോർട്ടിംഗിന് വേണ്ടി ഐ ലീഗ് മൂന്നാം ഡിവിഷൻ, ഐ ലീഗ് രണ്ടാം ഡിവിഷൻ, ഐ ലീഗ് എന്നിവയിൽ കളിച്ചു. ടീം ക്യാപ്ടനുമായിരുന്നു. 2022-23 സീസണിൽ റിയാദിൽനടന്ന സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ ചാമ്പ്യന്മാരായ കർണാടക ടീമിന്റെ ക്യാപ്ടനുമായിരുന്നു. കർണാടക സ്വദേശിയാണ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |