തൃശൂർ: പുതിയ തലമുറയിലെ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഡിസംബറിൽ കോഴിക്കോട് പെരുവണ്ണാമൂഴിയിൽ കേരള സാഹിത്യ അക്കാഡമി സംഘടിപ്പിക്കുന്ന ത്രിദിന സംസ്ഥാന കവിതാശില്പശാലയിലേക്ക് പ്രതിനിധികളെ ക്ഷണിക്കുന്നു. 40 വയസിൽ താഴെയുള്ള 40 പേരെയാണ് തിരഞ്ഞെടുക്കുക. പുതിയ രണ്ടു കവിതകൾ, വയസ് തെളിയിക്കുന്ന രേഖ, വിലാസം, ഫോൺ നമ്പർ, ഇമെയിൽ എന്നിവ സഹിതം ഒക്ടോബർ എട്ടിന് മുൻപായി സെക്രട്ടറി, കേരള സാഹിത്യ അക്കാഡമി, തൃശൂർ 680 020 എന്ന വിലാസത്തിൽ അപേക്ഷിക്കണം. പ്രതിനിധികൾക്ക് അക്കാഡമി സാക്ഷ്യപത്രം നൽകും. ഫോൺ: 0487 2331069, 9349226526. ഇമെയിൽ വിലാസം: office@keralasahtiyaakademi.org.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |