മുക്കം: എയ്ഡ്സിനും ലഹരി ഉപയോഗത്തിനുമെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി എൻ.എസ്.എസും കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച യുവ ജാഗരൺ യാത്രയ്ക്ക് ആനയാംകുന്ന് ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകി. ജില്ലാതല സ്വീകരണം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ പി.പി ലജ്ന അദ്ധ്യക്ഷത വഹിച്ചു. സംഗീത കൈമഗ്ര, ലിജോ ജോസഫ് , കെ.വി.നസീറ, എം. ടി ഫരിദ , സില്ലി ബി കൃഷ്ണൻ, ഇ.പിആദിത്യ എന്നിവർ പ്രസംഗിച്ചു. മനോരഞ്ജൻ ആർട്സിന്റെ കലാപരിപാടികളും അരങ്ങേറി. അന്താരാഷ്ട്ര യുവജന ദിനമായ ആഗസ്റ്റ് 12ന് കാസർകോട് നിന്നും തിരുവനന്തപുരത്ത് നിന്നും ആരംഭിച്ച യാത്രകൾ എൻ.എസ്.എസ് ദിനമായ 24 ന് തൃശ്ശൂരിൽ സംഗമിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |