കൊച്ചി: മാരുതി സുസുക്കി തിരഞ്ഞെടുത്ത മോഡലുകൾക്ക് എക്‌സ്‌ഷോറൂം വിലയിൽ 5,000 രൂപ കിഴിവ് പ്രഖ്യാപിച്ചു. ഓൾട്ടോ 800, ഓൾട്ടോ കെ10, സ്വിഫ്‌റ്റ് ഡീസൽ, സെലെറിയോ, ബലേനോ ഡീസൽ, ഇഗ്‌നിസ്, ഡിസയർ ഡീസൽ, ടൂർ എസ് ഡീസൽ, വിറ്റാര ബ്രെസ, എസ്-ക്രോസ് തുടങ്ങിവയ്‌ക്കാണ് വിലയിളവ്. പുതുക്കിയ വില ഇന്നലെ നിലവിൽ വന്നു.
മാരുതി സുസുക്കി ഇപ്പോൾ നൽകുന്ന പ്രൊമോഷണൽ ഓഫറുകൾക്ക് പുറമേയാണ് ഈ വിലക്കിഴിവ്. എല്ലാ ഉപഭോക്താക്കൾക്കും പ്രത്യേകിച്ച് ആദ്യമായി കാർ വാങ്ങുന്നവർക്ക് ഈ വിലക്കുറവ് നേട്ടമാകുമെന്നാണ് പ്രതീക്ഷയെന്ന് മാരുതി സുസുക്കി വ്യക്തമാക്കി. വ്യവസായ-വാണിജ്യ മേഖലയിലെ തളർച്ച മറികടക്കാൻ കേന്ദ്രസർക്കാർ കോർപ്പറേറ്ര് നികുതി കുറച്ചതിന്റെ ചുവടുപിടിച്ചാണ് മാരുതി വിവിധ മോഡലുകൾക്ക് വിലയിളവ് പ്രഖ്യാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |