തൃപ്പൂണിത്തുറ: കേരളത്തിലെ ഏറ്റവും മികച്ച അർബൻ ബാങ്കിനുള്ള പുരസ്‌കാരം രണ്ടാം തവണയും തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ കോ ഓപ്പറേറ്റീവ് ബാങ്ക് കരസ്ഥമാക്കി. അന്താരാഷ്ട്ര സഹകരണദിനമായ ഇന്നലെ അങ്കമാലി അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന സഹകരണ ദിനാഘോഷ സഹകരണ മന്ത്രി വി.എൻ. വാസവനിൽ നിന്നും ബാങ്ക് ചെയർമാൻ ടി.സി. ഷിബു പുരസ്കാരം ഏറ്റുവാങ്ങി. ബാങ്ക് സി.ഇ.ഒ കെ. ജയപ്രസാദ്, ബി.ഒ.എം ചെയർമാൻ കെ. കെ രാമചന്ദ്രൻ, ഭരണസമിതിയംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സഹകരണ ശിൽപ്പവും സർട്ടിഫിക്കറ്റും ഒരു ലക്ഷം രൂപയുമാണ് കൈമാറിയത്.
നിലവിൽ 23 ശാഖകളാണ് പീപ്പിൾസ് അർബൻ കോ ഓപ്പറേറ്റീവ് ബാങ്കിനുള്ളത്. ജൂലായ് 27 ന് നടക്കുന്ന വാർഷിക പൊതുയോഗത്തിൽ എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകളിൽ ഉന്നത സ്ഥാനം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകി അനുമോദിക്കുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |