കൊച്ചി: പ്രൊഫഷണൽ ഡ്രൈവിംഗ് മേഖലയിലേക്ക് സ്ത്രീകൾക്ക് അവസരം വർദ്ധിപ്പിക്കാൻ 'ഫ്യൂച്ചർ പോയിന്റ് കാബ്‌സ്' എന്ന സി.എസ്.ആർ പദ്ധതിയുമായി ഐ.ബി.എസ് സോഫ്റ്റ് വെയർ. 34 വനിതകൾ സൗജന്യമായി ഡ്രൈവിംഗ് പഠിച്ച് ലൈസൻസ് സ്വന്തമാക്കി. വാഹനപരിപാലനം, സങ്കേതികവിദ്യകൾ, സ്വയരക്ഷാ മാർഗങ്ങൾ, പെരുമാറ്റം എന്നിവയിലും സമഗ്രമായ പരിശീലനം നൽകുന്നു. ആദ്യ രണ്ട് ബാച്ചുകളിൽ പരിശീലനം പൂർത്തിയാക്കിയവർക്ക് 'ഫ്യൂച്ചർ പോയിന്റ് കാബ്‌സ്' സർട്ടിഫിക്കറ്റുകൾ കൈമാറി. കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് സേവനം ലഭ്യമാക്കാൻ 100 വനിതകൾക്ക് കൂടി പരിശീലനം നൽകും. തൊഴിലവസരങ്ങൾ നൽകുക മാത്രമല്ല, സാമൂഹിക പുരോഗതിയും സ്ത്രീശാക്തീകരണവും ഉറപ്പാക്കുമെന്ന് ഐ.ബി.എസ് എക്‌സിക്യൂട്ടീവ് ചെയർമാൻ വി.കെ. മാത്യൂസ് പറഞ്ഞു.ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും പദ്ധതിയിൽ ചേരാം. പാർട്ട് ടൈം ജോലി ചെയ്യാനും സൗകര്യമുണ്ട്. വിവരങ്ങൾക്ക്: 8129902043
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |