കൊ ച്ചി: ബിസിനസ്, ജോലി, അവധി തുടങ്ങിയ ആവശ്യങ്ങൾക്കായി വിദേശത്തേക്കു പോകുന്നതിനു മുന്നേ തന്നെ ഇന്ത്യയിൽ വച്ച് എൻ.ആർ.ഇ അക്കൗണ്ടുകൾ ആരംഭിക്കാൻ സഹായിക്കുന്ന ബോബ് ആസ്പെയർ എൻ.ആർ.ഇ സേവിംഗ്സ് അക്കൗണ്ടിന് തുടക്കം കുറിച്ച് ബാങ്ക് ഒഫ് ബറോഡ.
പ്രവാസികളാകാൻ തയ്യാറെടുക്കുന്നവർക്ക് ലളിതവും ബുദ്ധിമുട്ടില്ലാത്തതുമായ അക്കൗണ്ട് ഓപ്പണിംഗ് അനുഭവങ്ങൾ രാജ്യത്തിനു പുറത്തേക്കു പോകുന്നതിനു മുൻപേ തന്നെ ബോബ് ആസ്പെയർ ലഭ്യമാക്കും. ഉപഭോക്താക്കളുടെ പ്രതീക്ഷകൾക്കു പിന്തുണ നൽകുന്ന കാര്യത്തിൽ ബാങ്ക് ഒഫ് ബറോഡ പ്രതിജ്ഞാബദ്ധരാണെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ബീന വഹീദ് പറഞ്ഞു.
വിദേശേത്തക്കു പുറെപ്പടുന്നതിനു മുമ്പുതന്നെ ഉപഭോക്താക്കൾക്ക് ആസ്പെയർ എൻ.ആർ.ഇ അക്കൗണ്ട് ആരംഭിക്കാം. ആദ്യ രണ്ടു ത്രൈമാസങ്ങളിൽ മിനിമം ബാലൻസ് ചാർജുകൾ ഇല്ല. എയർപോർട്ട് ലോഞ്ച് സൗകര്യമടക്കമുള്ള കസ്റ്റമൈസ്ഡ് ഡെബിറ്റ് കാർഡ് ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |