കൊല്ലം: കാഥികൻ പ്രൊഫ. കടയ്ക്കോട് വിശ്വംഭരന്റെ സ്മരണാർത്ഥം വിശ്വംഭരൻ ഫൗണ്ടേഷൻ നൽകി വരുന്ന സാഹിത്യ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. 2022 - 25 കാലയളവിൽ പ്രസിദ്ധീകരിച്ച കവിതാ സമാഹാരങ്ങൾക്കാണ് ഈ വർഷം അവാർഡ് നൽകുന്നത്. പുസ്തകത്തിന്റെ മൂന്ന് പ്രതികൾ വീതം ജനറൽ സെക്രട്ടറി, പ്രൊഫ. കടയ്ക്കോട് വിശ്വംഭരൻ ഫൗണ്ടേഷൻ, എഴുകോൺ പി.ഒ., കൊല്ലം - 691505 എന്ന വിലാസത്തിൽ 25ന് മുൻപ് തപാലിൽ ലഭിക്കണം. കവികൾക്കും പ്രസാധകർക്കും വായനക്കാർക്കും പുസ്തകങ്ങൾ അയച്ചു നൽകാം. 23ന് എഴുകോണിൽ നടക്കുന്ന ആറാമത് അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരം സമർപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |