കോന്നി: ദമ്പതികളെ ആക്രമിച്ച പൊലീസുകാരൻ ഉൾപ്പെട്ട സംഘത്തെ കോടതി റിമാൻഡ് ചെയ്തു. തിരുവനന്തപുരം പൊലീസ് ക്യാമ്പിലെ സി.പി.ഒ കൊട്ടാരക്കര സ്വദേശി അഖിൽരാജ്,സഹോദരൻ അഭിലാഷ്,സുഹൃത്തുക്കളായ മനുമോഹൻ,ബിഫിൻ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. കോന്നിയിൽ റാപ്പർ വേടന്റെ പരിപാടി കാണാനെത്തിയ സംഘം മാങ്കുളം കളവുനിൽക്കുന്നതിൽ സുലൈമാന്റെ വീടിന് മുന്നിലാണ് വാഹനങ്ങൾ പാർക്കുചെയ്തത്. രാത്രി 10.30ഓടെ മടങ്ങിയെത്തിയ ഇവർ വീടിന് മുന്നിൽ ബഹളംവച്ചു. സുലൈമാനും ഭാര്യ റഷീദ ബീവിയും ഇത് ചോദ്യം ചെയ്തതോടെ യുവാക്കൾ അവരെ അസഭ്യം പറഞ്ഞ് മർദ്ദിച്ചു. പരിക്കേറ്റ ദമ്പതികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നാട്ടുകാരായ 10 പേർക്കെതിരെയും പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |