ആലപ്പുഴ: പുന്നപ്ര വയലാറിന്റെ പോരാട്ടവീര്യവും കമ്മ്യൂണിസ്റ്ര് പ്രസ്ഥാനത്തിന്റെ ആത്മാഭിമാനവും അടയാളപ്പെടുത്തിയ സ്വാഗതഗാനമാണ് സി.പി.ഐ സമ്മേളന പ്രതിനിധികൾക്കായി ഒരുക്കിയിരിക്കുന്നത്. ഓൾ കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയന്റെ നേതൃത്വത്തിലായിരുന്നു ഗാനാവതരണം നടത്തിയത്. ചലച്ചിത്രഗാന രചയിതാവ് ബി.കെ ഹരിനാരായണനാണ് രചന നിർവഹിച്ചത്. സംഗീത സംവിധായകൻ ബിജിപാലാണ് സംഗീതം നൽകിയത്. വള്ളികുന്നം അമൃത സ്കൂളിലെ അദ്ധ്യാപകനായ മനോജാണ് കീ ബോർഡ് ആർട്ടിസ്റ്റ്. പ്രദീപ് പാതിരപ്പള്ളിയാണ് മ്യൂസിക് കമ്പോസിഷൻ നിർവഹിച്ചത്. കെ.പി.എ.സിയിലെ മായാ ലക്ഷ്മി,സോമലത, സംഗീത അദ്ധ്യാപകരായ മഞ്ജുഷ അലക്സ്, രവികുമാർ, ഉണ്ണി ശിവരാജൻ, വിഷ്ണു മാലുമേൽ, അരവിന്ദ്.എ, രാജൻ ആനയടി, റോയ് തങ്കച്ചൻ, ജസ്റ്റിൻ ഫ്രാൻസിസ്, രാഗി, അശ്വതി എന്നിവരുൾപ്പെട്ട സംഘമാണ് ആലാപനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |