ആലപ്പുഴ: നിലപാടുകളും അഭിപ്രായങ്ങളും തീരുമാനങ്ങളും ജനങ്ങളെ അറിയിക്കാനുള്ള സി.പി.ഐയുടെ യൂട്യൂബ് ചാനൽ ' കനൽ ' പ്രവർത്തനം തുടങ്ങി. സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനുശേഷം വേദിയിൽ ദേശീയ സെക്രട്ടേറിയറ്റംഗം ഡോ.കെ.നാരായണയാണ് ചാനലിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത്.
സമൂഹമാദ്ധ്യമപ്രവർത്തനത്തിന് നിയന്ത്രണമേർപ്പെടുത്താൻ ശ്രമിച്ച നേപ്പാളിന്റെ സ്ഥിതി മോദി ഭരണകൂടം മനസിലാക്കുന്നത് നന്നായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിറവി മുതൽ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയും സി.അച്യുതമേനോന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ ഭരണനേട്ടങ്ങളും പിൽക്കാല നേതാക്കളെയും പരിചയപ്പെടുത്തുന്ന വീഡിയോകളാണ് പ്രദർശിപ്പിച്ചത്. ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ,സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവർ ഉൾപ്പെടെ പാർട്ടിയുടെ ദേശീയ സംസ്ഥാന നേതാക്കളും സമ്മേളന പ്രതിനിധികളും കാണികളായി.
ടെലിഗ്രാഫ് മുൻ എഡിറ്റർ ആർ.രാജഗോപാൽ,ദൂരദർശൻ ഉപമേധാവിയായിരുന്ന ബൈജു ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് ചാനലിന്റെ പ്രവർത്തനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |