ദോഹ: ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തർ ദോഹയിൽ നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകാൻ തയ്യാറെടുത്ത് ഖത്തർ. ഇതിന് മുന്നോടിയായി അടിയന്തര അറബ്- ഇസ്ലാമിക് ഉച്ചകോടി വിളിച്ചിരിക്കുകയാണ് ഖത്തർ. ഞായർ, തിങ്കൾ ദിവസങ്ങളിലാണ് ഉച്ചകോടി നടക്കുക. ഇസ്രയേൽ നടത്തിയ ആക്രമണത്തിന് ഏതു രീതിയിൽ തിരിച്ചടി നൽകണമെന്ന് ഉച്ചകോടിയിൽ തീരുമാനമുണ്ടാകും. ഞായറാഴ്ച വിദേശകാര്യ മന്ത്രിമാരുടെ യോഗവും തിങ്കളാഴ്ച ഉച്ചകോടിയും നടക്കും.
ഇസ്രയേലിന്റെ ആക്രമണത്തിന് ഒന്നിച്ച് മറുപടി നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഖത്തർ പ്രധാനമന്ത്രി ഷേഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ ബിൻജാസിം അൽതാനി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി, മേഖലയിലെ മറ്റു രാജ്യങ്ങളുമായി ഇസ്രയേൽ ആക്രമണ വിഷയം ചർച്ച ചെയ്തു വരികയാണ്. നെതന്യാഹുവിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം, രാജ്യാന്തര ക്രിമിനൽ കോടതി അന്വേഷിക്കുന്ന വ്യക്തിയാണ് നെതന്യാഹുവെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |