ബെംഗളൂരു:കർണാടകയിലെ കലബുറഗയിൽ നേരിയതോതിലുള്ള ഭൂചലനം അനുഭവപ്പെട്ടു.അലന്ദ് താലൂക്കിലെ ആളൂരിലെ ജവാൽഗ ഗ്രാമത്തിൽ നിന്ന് അരകിലോമീറ്റർ തെക്കുകിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇന്ന് രാവിലെ 8 മണിയോടുകൂടിയാണ് ഭൂചലനം ഉണ്ടായത്. 2.3 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തിയതായി കര്‍ണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നേരിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. പ്രകമ്പനം സമീപ പ്രദേശങ്ങളിലും അനുഭവപ്പെട്ടു. കെട്ടിടങ്ങൾക്കോ മറ്റു വസ്തുവകകൾക്കോ നാശനഷ്ടങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. നിലവിൽ പ്രദേശം ഭൂചലന മാപ്പിലെ മൂന്നാം സോണിൽ ഉൾപ്പെടുന്നതും ഭൂകമ്പ സാധ്യത വളരെ കുറഞ്ഞ പ്രദേശമാണെന്നും അതിനാൽ ജനങ്ങൾ പരിഭ്രാന്തരാവേണ്ട ആവശ്യം ഇല്ലെന്നും അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |