ആലപ്പുഴ: ആലപ്പുഴയെ ചെമ്പട്ടണിയിച്ച സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും. അവസാന ദിനമായ ഇന്ന് രാവിലെ 9ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക് മറുപടി പറയും. ഉച്ച കഴിഞ്ഞ് 3 മണിക്ക് ആലപ്പുഴ നാൽപ്പാലത്തിൽ നിന്നും റെഡ് വോളണ്ടിയർ പരേഡ് ആരംഭിക്കും. ജില്ലയിൽ നിന്നും സമീപ ജില്ലകളിൽ നിന്നുമായി കാൽ ലക്ഷത്തോളം ജനസേവാദൾ വോളണ്ടിയർമാർ പരേഡിൽ അണിനിരക്കും.
പൊതുസമ്മേളനത്തിനായുള്ള സ്റ്റേജിന്റെയും പന്തലിന്റെയും നിർമ്മാണം ആലപ്പുഴ ബീച്ചിൽ പൂർത്തിയായി. ശതാബ്ദി വർഷത്തിലെ സംസ്ഥാന സമ്മേളന സമാപനത്തിന്റെ ഭാഗമായി ബീച്ചും പരിസരവും ചെങ്കൊടികളും തോരണങ്ങളും കൊണ്ട് കമനീയമാക്കി.
. നാൽപ്പാലത്തിലെ നാലുറോഡുകളിൽ ജില്ല തിരിച്ച് അണിനിരക്കുന്ന റെഡ് വോളന്റിയർമാർ അണ്ടർപാസുവഴിയാണ് ബീച്ചിലേക്ക് മാർച്ച് ചെയ്യുക.
വാഹനനിയന്ത്രണം
പ്രവർത്തകരെ ഇറക്കിയശേഷം വാഹനങ്ങൾ റിക്രിയേഷൻ ഗ്രൗണ്ടിലും ആലപ്പുഴ ബൈപ്പാസിന്റെ അടിയിലുമായി പാർക്ക് ചെയ്യണം
ഗതാഗത നിയന്ത്രണത്തിനായി നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തും ബൈപ്പാസിലുമായി മുന്നൂറോളം പൊലീസുകാരെ വിന്യസിക്കും
പ്രവർത്തകരുമായെത്തുന്ന വാഹനങ്ങൾ നഗരത്തിലെ വാഹന ഗതാഗതത്തെ ബാധിക്കാത്ത വിധത്തിൽ ക്രമീകരിക്കും
ആളുകൾ ബീച്ചിലിറങ്ങിയും മറ്റുമുള്ള അപകടങ്ങൾ ഒഴിവാക്കാൻ ടൂറിസം പൊലീസിനെ ബീച്ചിൽ നിയോഗിച്ചിട്ടുണ്ട്
ഇന്ന്
രാവിലെ 9ന് - സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക് മറുപടി പറയും വൈകിട്ട് 3ന് - വോളണ്ടിയർ പരേഡ് മുപ്പാലത്തിന് സമീപത്ത് നിന്നാരംഭിക്കും 4.30ന് - പൊതുസമ്മേളനം രാത്രി 7ന് - ഇപ്റ്റ നാടൻ പാട്ടുകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |