തിരുവനന്തപുരം: ഒന്നാം സമ്മാനമായി 25 കോടി രൂപ നൽകുന്ന കേരള ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ ടിക്കറ്റ് വില്പന 45 ലക്ഷം കവിഞ്ഞു. ഒന്നരമാസത്തിനുള്ളിൽ 45,72,410 ടിക്കറ്റുകളാണ് വിറ്റുപോയത്. 9,11,670 എണ്ണം ടിക്കറ്റുകൾ വിറ്റ പാലക്കാടാണ് വിൽപ്പനയിൽ മുന്നിൽ.സെപ്തംബർ 27ന് ഉച്ചയ്ക്ക് രണ്ടിനാണ് നറുക്കെടുപ്പ്. ജൂലായ് 28ന് ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് ടിക്കറ്റ് പ്രകാശനം നിർവഹിച്ചത്.
ഒന്നാം സമ്മാനം 25കോടി രൂപയും രണ്ടാംസമ്മാനമായി 20പേർക്ക് ഓരോ കോടി രൂപ വീതവും നൽകും. മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പേർക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പേർക്കും നൽകും.ആകെ 61 പേർക്ക് വലിയ സമ്മാനങ്ങൾ ലഭിക്കും എന്നതാണ് തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ മറ്റൊരു സവിശേഷത. കൂടാതെ 5,000 മുതൽ 500 രൂപ വരെ സമ്മാനമായി നൽകുന്നുമുണ്ട്.500 രൂപയാണ് ടിക്കറ്റ് വില.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |