
പാലോട്: മുതുവിള-ചെല്ലഞ്ചി-നന്ദിയോട് റോഡിൽ പരപ്പിൽ മുതൽ ചെല്ലഞ്ചി പാലം വരെയുടെ റോഡ് നിർമ്മാണം പുനരാരംഭിച്ചു. 13.45കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം.
പ്രതിസന്ധിയായിരുന്ന സ്ഥലപരിമിതി പരിഹരിക്കുവാൻ നാട്ടുകാരുടെ ഇടപെടലിൽ റോഡിന്റെ ഇരുവശങ്ങളിൽ നിന്നും ഒരു മീറ്റർ വീതം പുരയിടം സൗജന്യമായി വിട്ടുകൊടുത്തു.
ആവശ്യമായ ഭാഗങ്ങളിൽ സംരക്ഷണഭിത്തി കെട്ടുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് കരാറുകാർ ഉറപ്പു നൽകുകയും ചെയ്തു. ഇതോടെ കഷ്ടിച്ച് ഒരു വാഹനം മാത്രം കടന്നു പോകാനുള്ള സൗകര്യം മാത്രമുണ്ടായിരുന്ന ഈ ഭാഗത്ത് ഗതാഗതം സുഗമമായി നടക്കും. 13.5 കിലോമീറ്റർ നീളം വരുന്ന റോഡ് ബി.എം.ബി.സി നിലവാരത്തിലാണ് നിർമ്മിക്കുന്നത്. ഇതോടൊപ്പം ആറാംതാനം-വെള്ളുമണ്ണടി റോഡിന്റെ ബി.സി ഓവർലേയുടെ പ്രവൃത്തിയും ആരംഭിച്ചു. ഒരു വർഷമാണ് നിർമ്മാണ കാലാവധി.
യാത്രാക്ലേശം പരിഹരിക്കപ്പെടും
2.5കി.മീറ്റർ കുടവനാട്-പാലുവള്ളി-ചെല്ലഞ്ചി റോഡ് ബി.എം.ബി.സി നിലവാരത്തിൽ നിർമ്മിക്കാൻ പൊതുമരാമത്ത് ഫ്ലഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 3.41 കോടി രൂപ അനുവദിച്ചതിന്റെയും നിർമ്മാണം പുരോഗമിക്കുന്നുണ്ട്.
ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി 5കോടി രൂപ അനുവദിച്ച് ടെൻഡറായ 4.5കി.മീറ്റർ നീളമുള്ള താന്നിമൂട്-പേരയം റോഡിന്റെ ബി.എം .ബി.സി പ്രവൃത്തിയും ആരംഭിച്ചു. പൊതുമരാമത്ത് വകുപ്പിനാണ് നിർമ്മാണച്ചുമതല. നിലവിലെ റോഡ് നിർമ്മാണം പൂർത്തിയാകുമ്പോൾ നന്ദിയോട്, പനവൂർ, പുല്ലമ്പാറ, കല്ലറ തുടങ്ങിയ പഞ്ചായത്തുകളിലുൾപ്പെടെ യാത്രാക്ലേശം പരിഹരിക്കപ്പെടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |