
ആര്യനാട്: വനമേഖലയിൽ നിന്നും എട്ട് കിലോമീറ്ററോളം അകലെയുള്ള ജനവാസമേഖലയായ ചെരുപ്പാണിയിലെത്തിയ ഏഴ് കാട്ടുപോത്തുകളെ വനത്തിലേക്ക് തുരത്തി. പരുത്തിപ്പള്ളി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിൽകുമാറിന്റെ നേതൃത്വത്തിൽ ആർ.ആർ.ടിയും സെക്ഷൻ ജീവനക്കാരും ഉൾപ്പെടുന്ന സംഘം ഉച്ചയ്ക്ക് ഒന്നര മണിയോടുകൂടിയാണ് കാട്ടുപോത്തുകളെ പേപ്പാറ വനത്തിലേക്ക് തിരികെ കയറ്റിവിട്ടത്.അഞ്ച് വലിയ കാട്ടുപോത്തുകളും രണ്ട് കുട്ടികളും ഉൾപ്പെടുന്ന കൂട്ടം ഇന്നലെ രാത്രിയോടെ ജനവാസമേഖലയിൽ എത്തിയെന്നാണ് നിഗമനം.രാവിലെ വിവരം ശ്രദ്ധയിൽപ്പെട്ട സെക്ഷൻ ജീവനക്കാരും ആർ.ആർ.ടി അംഗങ്ങളും ജനങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകുകയും റോഡുകൾ ബ്ലോക്ക് ചെയ്ത് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൂടെ കാട്ട് പോത്തുകളെ പേപ്പാറ വനത്തിലേക്ക് കടത്തിവിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |