കൊച്ചി: രാജ്യത്തെ മുൻനിര എഫ്.എം.സി.ജി കമ്പനിയായ ഹിന്ദുസ്ഥാൻ യൂണിലിവർ(എച്ച്.എൽ.എൽ) വിവിധ കൺസ്യൂമർ ഉത്പന്നങ്ങളുടെ വില കുറച്ചു. സെപ്തംബർ 22 മുതൽ വിലയിളവ് ബാധകമാകും. ഡോവ് ഷാംപൂ, ഹോർലിക്സ്, കിസാൻ ജാം, ലൈഫ് ബോയ് സോപ്പ് എന്നിവയുടെ വില കുറയും. 340 എം.എൽ ഡോവ് ഷാംപൂവിന്റെ വില 490 രൂപയിൽ നിന്ന് 435 രൂപയാകും. ഇരുനൂറ് ഗ്രാം ഹോർലിക്‌സ് ജാറിന്റെ വില 130 രൂപയിൽ നിന്ന് 110 രൂപയിലേക്ക് കുറഞ്ഞു. 200 ഗ്രാം കിസാൻ ജാമിന്റെ വില പത്ത് രൂപ കുറഞ്ഞ് 80 രൂപയാകും. ജനപ്രിയമായ 75 ഗ്രാം ലൈഫ് ബോയ് സോപ്പിന്റെ വില 68ൽ നിന്ന് 60 രൂപയായി താഴും.
അതേസമയം കുറഞ്ഞ മൂല്യമുള്ള ഉത്പന്നങ്ങളുടെ വിലയിൽ ഇളവ് നൽകാനാകില്ലെന്ന് കമ്പനികൾ കേന്ദ്ര സർക്കാരിനെ അറിയിച്ചു. അഞ്ച് രൂപ മുതൽ ഇരുപത് രൂപ വരെ വിലയുള്ള സാഷെ പായ്ക്കറ്റുകളുടെ വില കുറയ്ക്കുന്നതിന് പകരം അളവ് കൂട്ടാനാണ് നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |