
കൊച്ചി: ഷോപ്പിംഗ് ആഘോഷമൊരുക്കി ഗ്രേറ്റ് കേരള ഫെസ്റ്റിവലിന് (ജി.കെ.എഫ്) തുടക്കമായി. 90 ദിവസം നീളുന്ന വിപണനോത്സവത്തിൽ അവശ്യസാധനങ്ങളുൾപ്പെടെ ഓഫറിൽ വാങ്ങാം.
ഒപ്പം ഉറപ്പായ സമ്മാനങ്ങളും നേടാം. ജനങ്ങളുടെയും വ്യാപാര സംഘടനകളുടെയും പിന്തുണയോടെ പ്രാദേശിക കച്ചവടക്കാരെ പ്രോത്സാഹിപ്പിച്ച് സാമ്പത്തിക മേഖലയ്ക്ക് ഉണർവ് സൃഷ്‌ടിക്കാനാണ് ഗ്രേറ്റ് ഫെസ്റ്റിവൽ ലക്ഷ്യമിടുന്നത്. ചെറുകിട വ്യാപാരികളുടെ ഉത്പന്നങ്ങൾക്ക് ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി വിറ്റഴിക്കാൻ അവസരമൊരുങ്ങും. പരസ്യപ്രചാരണങ്ങൾ വഴിയും ഓൺലൈൻ മാർക്കറ്റിംഗിലൂടെയും ജി.കെ.എഫ് ക്യൂ.ആർ കോഡുകൾ ലഭിക്കും. ഇവ സ്‌കാൻ ചെയ്താൽ അടുത്തുള്ള കടകളിലെ ഓഫറുകൾ ലഭിക്കും. കാറുകൾ, സ്മാർട്ട് ഫോണുകൾ, ഗോൾഡ് കോയിനുകൾ എന്നിങ്ങനെ സമ്മാനങ്ങളുണ്ടാകും. ജനുവരി 31 വരെയാണ്ഫെസ്റ്റിവൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |