തിരുവനന്തപുരം:ക്രമസമാധാനമടക്കം സമസ്ത മേഖലകളെയും തകർത്ത ഭരണമാണ് കേരളത്തിൽ കാണുന്നതെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ.
ബി.ജെ.പി ചെറുവയ്ക്കൽ വാർഡ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ നേതൃത്വത്തിന്റെ കൊള്ളരുതായ്മകൾക്ക് കൂട്ടുനിൽക്കുന്ന പൊലീസ് സംവിധാനമാണ് സംസ്ഥാനത്തുള്ളത്. ആഭ്യന്തര മേഖല മാത്രമല്ല, വിദ്യാഭ്യാസരംഗവും ആരോഗ്യമേഖലയും തകർന്നു. അഴിമതിയും കെടുകാര്യസ്ഥതയുമാണ് സി.പി.എം ഭരണത്തിൽ കാണുന്നത്. തിരുവനന്തപുരം നഗരസഭയിൽ കിച്ചൺ ബിൻ വാങ്ങിയതിലടക്കം ക്രമക്കേടുകളുടെ വാർത്തകൾ വരുന്നു.
തദ്ദേശതിരഞ്ഞെടുപ്പിൽ പിണറായിയുടെ ദുർഭരണത്തിനെതിരെ ജനവിധിയുണ്ടാകാൻ ശക്തമായ പ്രവർത്തനമുണ്ടാകണമെന്നും വി.മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |