ന്യൂഡൽഹി: തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമം സംബന്ധിച്ച് 6 മാസത്തിനകം പരാതി നൽകിയിരിക്കണമെന്ന് സുപ്രീംകോടതി. സമയപരിധി കഴിഞ്ഞാൽ പരാതി നിരസിക്കാം. ജസ്റ്റിസുമാരായ പങ്കജ് മിത്തൽ, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
തൊഴിലിടത്തെ അതിക്രമങ്ങൾ തടയുന്നതിനായി കൊണ്ടുവന്ന 2013ലെ പോഷ് നിയമത്തിൽ ഇക്കാര്യം വ്യവസ്ഥ ചെയ്‌തിട്ടുണ്ട്. പശ്ചിമബംഗാൾ നാഷണൽ യൂണിവേഴ്സിറ്റി ഒഫ് ജൂഡീഷ്യൽ സയൻസസ് ഫാക്കറ്റി അംഗം, വി.സിയായ ഡോ. നിർമ്മൽ ക്രാന്തി ചക്രബർത്തിക്കെതിരെ സമർപ്പിച്ചിരുന്ന ലൈംഗികാതിക്രമ പരാതി സമയപരിധി കഴിഞ്ഞതിനാൽ ലോക്കൽ കംപ്ലയിന്റ്സ് അതോറിട്ടി നിരസിച്ചിരുന്നു. കൽക്കട്ട ഹൈക്കോടതി ഇതു ശരിവച്ചു. തുടർന്നാണ് പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |