ന്യൂഡൽഹി: മലയോര വിനോദസഞ്ചാര മേഖലകളിലും, സർക്കാർ-സ്വകാര്യ ചടങ്ങുകളിലും അടക്കം പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയ കേരള ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഹർജികളിൽ സംസ്ഥാന സർക്കാരിനും മലിനീകരണ നിയന്ത്രണ ബോർഡിനും സുപ്രീംകോടതി നോട്ടീസ്. കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഉൾപ്പെടെ സമർപ്പിച്ച ഹർജിയിലാണ് നടപടി. ഒക്ടോബർ 28ന് വീണ്ടും പരിഗണിക്കും. പരിസ്ഥിതി സംരക്ഷണം ചൂണ്ടിക്കാട്ടി സ്വമേധയാ എടുത്ത കേസിലെ വിധി സുപ്രീംകോടതി നേരത്തെ സ്റ്റേ ചെയ്‌തിരുന്നു. ഈ സ്റ്രേ തുടരാനും ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |