300 കോടി നേടുന്ന ആദ്യ മലയാള ചിത്രമായി ലോക മാറുമോ എന്നു ഉറ്റു നോക്കുകയാണ് പ്രേക്ഷകരും ചലച്ചിത്ര പ്രവർത്തകരും,കേരളത്തിൽനിന്ന് 80 കോടിയും വിദേശ മാർക്കറ്റിൽ 100 കോടിക്ക് മുകളിൽ കളക്ഷൻ നേടി മലയാളത്തിന്രെ അഭിമാനമായി മാറി കഴിഞ്ഞു. കേരളത്തിൽ 2018 ന്റെ കളക്ഷനെ മാത്രമേ ലോക ഇനി മറികടക്കാനുള്ളൂ.
മോഹൻലാൽ ചിത്രം തുടരും നേടിയ ലൈഫ് ടൈം ഗ്രോസ് കളക്ഷനായ 233 കോടി പതിനേഴു ദിവസം കൊണ്ട് മറി കടന്നാണ് മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിലേക്ക് ലോക ചാപ്ടർ വൺ ചന്ദ്ര കുതിക്കുന്നത്, ലോകവ്യാപകമായി 250 കോടി കടന്ന ലോക ഈ ആഴ്ച അവസാനം 300 കോടിയിൽ എത്തുമോ എന്നേ അറിയാനുള്ളൂ. ലോകവ്യാപകമായി 242 കോടി നേടിയ മഞ്ഞുമ്മൽ ബോയ്സിന്റെ കളക്ഷനെയും ലോക മറികടന്നു. 266 കോടി നേടിയ എമ്പുരാന്റെ ആഗോള കളക്ഷനെയും മറി കടക്കുമെന്നാണ് കരുതുന്നത്.
ഭാഷ ദേശ വൈവിധ്യങ്ങളില്ലാതെ ലോകമെമ്പാടും ചർച്ചാവിഷയമായി മുന്നേറുകയാണ് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ചിത്രം "ലോക - ചാപ്ടർ വൺ: ചന്ദ്ര". എല്ലാ ഭാഷകളിലും വൻ ജനപിന്തുണയോടെ 'ലോക' കളക്ഷനിൽ കുതിക്കുന്നു. ബുക്ക് മൈ ഷോ ടിക്കറ്റ് സെയിൽസിൽ 40 ലക്ഷം കടന്നും മുന്നേറുകയാണ് . പ്രായഭേദമന്യേ ഏവരും ചിത്രം ഏറ്റെടുത്തുകഴിഞ്ഞതായാണ് ലോകത്താകമാനം നിന്ന് വരുന്ന റിപ്പോർട്ട്.
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ "ലോക - ചാപ്ടർ വൺ: ചന്ദ്ര" വിദേശത്ത് നിന്ന് 100 കോടിയിലധികം കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമായിരിക്കുകയാണ്.
കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ലോകയുടെരചനയും സംവിധാനവും ഡൊമിനിക് അരുൺ ആണ്.
ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളും മികച്ച വിജയമാണ് നേടുന്നത്. ബിഗ് ബജറ്റ് ഫാൻ്റസി ത്രില്ലറായി ഒരുക്കിയ ചിത്രത്തിൽ അതിഥി താരങ്ങളുടെയും വലിയ നിര തന്നെയുണ്ട്. അതോടൊപ്പം ഈ യൂണിവേഴ്സിലെ ഇനി വരാനുള്ള ചിത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട "മൂത്തോൻ" എന്ന കഥാപാത്രം ചെയ്യുന്നത് മമ്മൂട്ടി ആണെന്ന വിവരവും മമ്മൂട്ടിയുടെ ജന്മദിനത്തിനു ഔദ്യോഗികമായി പുറത്ത് വിട്ടിരുന്നു.
5 ഭാഗങ്ങളുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. കാഴ്ചക്കാരുടെ മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും താരനിരയിലുണ്ട്.
ഛായാഗ്രഹണം: നിമിഷ് രവി, സംഗീതം: ജേക്‌സ് ബിജോയ്, എഡിറ്റർ: ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ: ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ: ബംഗ്ലാൻ , വേഫെറർ ഫിലിംസ് ആണ് വിതരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |