കൊച്ചി: ലിസി ആശുപത്രിയിൽ ശനിയാഴ്ച ഹൃദയം മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ കൊല്ലം അഞ്ചൽ സ്വദേശി ആവണി (13) യുടെ ആരോഗ്യ നില തൃപ്തികരം. കുട്ടിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയതായി ആശുപത്രി അധികൃതർ അറിയിച്ചു. വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച എൻജിനിയറിംഗ് വിദ്യാർത്ഥി അങ്കമാലി സ്വദേശി ബിൽജിത്തിന്റെ ഹൃദയമാണ് എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ആവണിയിൽ തുന്നിച്ചേർത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |