കോഴിക്കോട് : സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങൾക്ക് പിന്നിലെ യഥാർത്ഥ കാരണക്കാരൻ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കോൺഗ്രസ് എംപി ഷാഫി പറമ്പിൽ. കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ ഐ.ജി ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ഒരു ദിവസത്തെ നിരാഹാര സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകായായിരുന്നു അദ്ദേഹം. ഗുരുതരമായ സംഭവങ്ങളെ "ഒറ്റപ്പെട്ട സംഭവങ്ങൾ" എന്ന് മുദ്രകുത്തി മുഖ്യമന്ത്രി നിസാരവൽക്കരിക്കുകയാണെന്ന് ചൂണ്ടികാട്ടി ഷാഫി പറമ്പിൽ പറഞ്ഞു.
'അക്രമങ്ങൾ ഉണ്ടാകുമ്പോഴെല്ലാം, അതിനെ ഒറ്റപ്പെട്ടത് എന്ന് പറഞ്ഞ് നിസാരവൽക്കരിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിക്ക്. ഭരണത്തിന്റെ തലപ്പത്തിരിക്കുന്നവർ മാനസികമായി ഇങ്ങനെയുള്ള അതിക്രമങ്ങളോട് യോജിക്കുന്നതുകൊണ്ടാണ് ഇത്തരം അക്രമങ്ങൾക്ക് പ്രോത്സാഹനം ലഭിക്കുന്നത്. അക്രമങ്ങളുടെ രക്ഷാധികാരികളായി സർക്കാർ സ്വയം ചമയുന്നതാണ് കേരളം നേരിടുന്ന പ്രധാന പ്രശ്നം'.- ഷാഫി പറമ്പിൽ വ്യക്തമാക്കി.
യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കൾക്കെതിരായ പൊലീസ് അതിക്രമങ്ങൾ സംസ്ഥാനത്ത് കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ്, ഈ സംഭവങ്ങളോടുള്ള സർക്കാരിന്റെ സമീപനം ആശങ്കാജനകമാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |