1. പി.ജി ആയുർവേദം പ്രവേശനം:- 2025ലെ പി.ജി ആയുർവേദ ഡിഗ്രി കോഴ്സിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്മെന്റിന് 19ന് വൈകിട്ട് 4 വരെ അപേക്ഷിക്കാം. ഓപ്ഷൻ രജിസ്ട്രേഷൻ 25ന് ഉച്ചയ്ക്ക് 2 വരെ നടത്താം. വെബ്സൈറ്റ്: www.cee.kerala.gov.in.
2. പി.ജി ഹോമിയോ പ്രവേശനം:- 2025ലെ പി.ജി ഹോമിയോ ഡിഗ്രി കോഴ്സിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്മെന്റിന് 20ന് വൈകിട്ട് 4 വരെ അപേക്ഷിക്കാം. ഓപ്ഷൻ രജിസ്ട്രേഷൻ 26ന് ഉച്ചയ്ക്ക് 2 വരെ നടത്താം. 10500 രൂപയാണ് വാർഷിക ട്യൂഷൻ ഫീ. വെബ്സൈറ്റ്: www.cee.kerala.gov.in.
3. എം.ജിയിൽ ഓൺലൈൻ ഡിഗ്രി, പി.ജി:- എം.ജി സർവകലാശാല സെന്റർ ഫോർ ഡിസ്റ്റൻസ് & ഓൺലൈൻ എഡ്യുക്കേഷൻ നടത്തുന്ന, യു.ജി.സി അംഗീകൃതവും റഗുലർ ഡിഗ്രിക്ക് തുല്യവുമായ വിവിധ ഓൺലൈൻ പ്രോഗ്രാമുകളിലേക്ക് ഒക്ടോബർ 10 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: cdoe.mgu.ac.in.
4.എറാസ്മസ് മാസ്റ്റേഴ്സ് ഇൻ പബ്ലിക് പോളിസി
എറാസ്മസ് സ്കോളർഷിപ്പോടുകൂടിയുള്ള 2026- 28 വർഷത്തെ മാസ്റ്റേഴ്സ് ഇൻ പബ്ലിക് പോളിസി പ്രോഗ്രാമിന് ഡിസംബർ 10 വരെ അപേക്ഷിക്കാം. യൂറോപ്യൻ രാജ്യങ്ങളിൽ ഉപരിപഠനം, ഗവേഷണം എന്നിവ നടത്താനുള്ള അവസരങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്. പഠനച്ചെലവും, ട്യൂഷൻ ഫീസും പൂർണമായും ഇതിലൂടെ ലഭിക്കും. എറാസ്മസ് പ്രോഗ്രാമിൽ ഓസ്ട്രിയയിലെ സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റി, സ്പെയിനിലെ ബാർസിലോണിയ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്, നെതർലാൻഡ്സിലെ റൊട്ടേർഡാം യൂണിവേഴ്സിറ്റി, യു.കെയിലെ യൂണിവേഴ്സിറ്റി ഒഫ് യോർക്ക് എന്നിവ പങ്കാളികളാണ്. www.eramus.plus.ec.europa.eu.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |