തിരുവനന്തപുരം: കെ ഫോൺ പദ്ധതിയുടെ ഭാഗമായി 14,194 കുടുംബങ്ങൾക്ക് സൗജന്യ കണക്ഷനുകളടക്കം 1,19,910 കണക്ഷനുകൾ നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. നിലവിൽ 30,272 കിലോമീറ്റർ ഫൈബർ ഒപ്റ്റിക്കൽ കേബിൾ പൂർത്തീകരിച്ചു.
എം.എസ്.സി എൽസ-3 കപ്പൽ കടലിൽ മുങ്ങിയ സംഭവത്തെ തുടർന്നുണ്ടായ പാരിസ്ഥിതിക നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തുന്നതിനായി ദീർഘകാല പഠനം നടത്തുന്നതിന് മലിനീകരണ നിയന്ത്രണ ബോർഡ് സി.എസ്.ഐ.ആർ-എൻ.ഐ.ഒയുമായി കരാറിലേർപ്പെട്ടിട്ടുണ്ട്. വെസ്റ്റ്കോസ്റ്റ് കനാൽ ജലപാതയിൽ ആക്കുളം മുതൽ ചേറ്റുവ വരെയുള്ള ഭാഗം ഡിസംബറോടെ പൂർത്തീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല വിമാനത്താവളം
2026ൽ നിർമ്മാണം തുടങ്ങും
ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം 2026ൽ നിർമ്മാണം ആരംഭിച്ച് 2029 അവസാനത്തോടെ പൂർത്തീകരിക്കും. ഭൂമിയേറ്റെടുക്കൽ നടപടിക്ക് അനുമതി നൽകിയിട്ടുണ്ട്. പരിസ്ഥിതി ആഘാത പഠനറിപ്പോർട്ട് കേന്ദ്രമന്ത്രാലയത്തിന് വൈകാതെ സമർപ്പിക്കും.
യു.എസ് താരിഫ് വർദ്ധന
60% കയറ്റുമതി കുറയാം
യു.എസ് താരിഫ് വർദ്ധന കാരണം സംസ്ഥാനത്തിന്റെ വ്യാപാര അളവിൽ 40 മുതൽ 60 ശതമാനം വരെ കുറവുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് മുഖ്യമന്ത്രി. ആസൂത്രണ ബോർഡ്, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ എന്നിവയിലെ വിദഗ്ദ്ധർ പ്രത്യാഘാതങ്ങൾ സംബന്ധിച്ച് പ്രാഥമിക വിലയിരുത്തൽ നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |