ആലപ്പുഴ: യുവതി തീകൊളുത്തി മരിച്ചു. ആലപ്പുഴ കാളാത്ത് ഗംഗാ ലൈബ്രറിക്ക് സമീപം ഇന്ന് രാവിലെയാണ് സംഭവം. ഒളവപ്പറമ്പിൽ സൗമ്യ (35) ആണ് മരിച്ചത്.
ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുന്ന സൗമ്യ വാടക വീട്ടിലായിരുന്നു താമസം. ഇവിടെവച്ചാണ് തീകൊളുത്തി ജീവനൊടുക്കിയത്. മാതാപിതാക്കളും 12 വയസുകാരിയായ മകളും സൗമ്യയ്‌ക്കൊപ്പം വാടകവീട്ടിലായിരുന്നു താമസം. സാമ്പത്തിക ബുദ്ധിമുട്ടാണ് ആത്മഹത്യയ്‌ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |