നിലമ്പൂർ: കരുളായി ഉൾവനത്തിലെ ഗുഹാവാസികളായ ചോലനായ്ക്കരുടെ ജീവിതം നേരിൽ കാണാൻ കാടുകയറി പ്രിയങ്കാഗാന്ധി എം.പി. കോൺഗ്രസ് നേതാക്കൾക്കും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കുമൊപ്പമാണ് ഉൾവനത്തിലൂടെ കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ച് ചോലനായ്ക്കർ താമസിക്കുന്ന ഗുഹകളിൽ പ്രിയങ്കയെത്തിയത്. തങ്ങളുടെ പ്രശ്നങ്ങളും അടിയന്തരമായി പരിഹാരം കാണേണ്ട വിഷയങ്ങളും വന്യമ്യഗശല്യമുൾപ്പെടെയുള്ള പ്രതിസന്ധികളും അവർ പ്രിയങ്കയോട് പറഞ്ഞു. നിലമ്പൂരിലെ കരുളായി, മാഞ്ചീരി, പാണപ്പുഴ, കന്നിക്കൈ നഗറുകളിലാണ് പ്രിയങ്കാഗാന്ധിയെത്തിയത്.പി.എച്ച്.ഡി ചെയ്യുന്ന ചോലനായ്ക്ക വിഭാഗത്തിലെ വിനോദിനെയും
പ്രിയങ്കാഗാന്ധി സന്ദർശിച്ചു.
സോണിയയും രാഹുലും നാളെ വയനാട്ടിൽ
കൽപ്പറ്റ: സോണിയാ ഗാന്ധിയും രാഹുൽഗാന്ധിയും നാളെ വയനാട്ടിലെത്തും.സ്വകാര്യ സന്ദർശനത്തിനാണ് ഇരുവരും വരുന്നതെന്നാണ് സൂചന. എം.പിയായ പ്രിയങ്കഗാന്ധി വയനാട് സന്ദർശനത്തിലാണ്. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും സന്ദർശനം നടത്തുമ്പോൾ എഐസിസി ജനറൽ സെക്രട്ടറിമാരായ ദീപാ ദാസ് മുൻഷി ,കെ സി വേണുഗോപാൽ എംപി എന്നിവരും ഒപ്പമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |