കൊച്ചി: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡോ.കെ.എം.ജോർജ്ജ് സ്മാരക ഗവേഷണ പുരസ്കാരത്തിന് (ശാസ്ത്രേതരം) ഡോ.കെ.എസ്.ഇന്ദുലേഖ അർഹയായി. ശില്പകലയും സംസ്കാര ചരിത്രവും എന്ന വിഷയത്തിൽ കാലടി ശ്രീശങ്കര സർവകലാശാലയിൽ സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിനാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.
ഇരിങ്ങാലക്കുട ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപികയായ ഇന്ദുലേഖ റിട്ട. വാണിജ്യ നികുതി അസിസ്റ്റന്റ് കമ്മീഷണർ കെ.സി. ശിവരാമന്റെയും പൂവ്വത്തുംകടവ് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് റിട്ട.മാനേജിംഗ് ഡയറക്ടർ വി.ആർ. ഷീബയുടെയും മകളും ഡോ. അമൽ സി. രാജന്റെ ഭാര്യയുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |