
തൃശൂർ: ഗുരുവായൂർ എകാദശിയുടെ ഭാഗമായി പൈതൃകം ഗുരുവായൂർ നൽകുന്ന കർമശ്രേഷ്ഠ പുരസ്‌കാരം കൊച്ചിൻ ഷിപ്പ്‌യാർഡ് ചെയർമാൻ മധു എസ്.നായർക്ക് നൽകും. ഡിസംബർ ഒന്നിന് രാവിലെ ഒമ്പതരയ്ക്ക് രുക്മിണി റീജൻസിയിൽ നടക്കുന്ന ഏകാദശി സാംസ്‌കാരിക സമ്മേളനത്തിൽ സ്വാമി ചിദാനന്ദപുരിയാണ് പുരസ്‌കാരം സമ്മാനിക്കുക. കലാമണ്ഡലം വൈസ് ചാൻസലർ പ്രൊഫ.ബി.അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ദീപം തെളിക്കും. ഡോ.ഡി.എം.വാസുദേവൻ മുഖ്യാതിഥിയാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |