
തിരുവനന്തപുരം: വ്യവസായ സംരംഭകർക്ക് സൗഹാർദപരമായ അന്തരീക്ഷം ഒരുക്കുന്നതിൽ (ഈസ് ഓഫ് ഡൂയിങ് ബിസിനസ്) കേരളം വീണ്ടും രാജ്യത്ത് ഒന്നാമത്. തുടർച്ചയായി രണ്ടാം തവണയാണ് വ്യവസായ സൗഹൃദ റാങ്കിങ്ങിൽ കേരളം ഒന്നാമതെത്തുന്നത്. പുരസ്കാരം മന്ത്രി പി. രാജീവ് കേന്ദ്രമന്ത്രി പീയുഷ് ഗോയലിൽനിന്ന് ഏറ്റുവാങ്ങി.
കേന്ദ്രം നിർദ്ദേശിച്ച 434 റിഫോംസുകളിൽ 430 എണ്ണവും കേരളം നടപ്പാക്കി. ഇത്തവണ ഫാസ്റ്റ് മൂവേഴ്സ്, ആസ്പിരന്റ്സ്, ആസ്‌പേഴ്സ് എന്നീ മൂന്നുവിഭാഗങ്ങളാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്. ഉന്നത ശ്രേണിയായ ഫാസ്റ്റ് മൂവേഴ്സിൽ ഉൾപ്പെട്ട കേരളം പദവി നിലനിറുത്തി. കേരളത്തെ കേന്ദ്രവാണിജ്യമന്ത്രി പൂയൂഷ് ഗോയൽ യോഗത്തിൽ പ്രത്യേകം അഭിനന്ദിച്ചു.
വ്യവസായ പരിഷ്കാര കർമ്മപദ്ധതി പ്രകാരം ഓരോസംസ്ഥാനവും സ്വീകരിക്കുന്ന നടപടികൾ പരിഗണിച്ചാണ് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം ഈസ് ഓഫ് ഡൂയിംഗ് പട്ടിക തയ്യാറാക്കുന്നത്. രാജ്യത്തിന്റെ വ്യവസായ ചിത്രത്തിൽ വളരെ പിന്നിൽ നിന്നിടത്തുനിന്നാണ് ഒന്നും രണ്ടും പിണറായി സർക്കാരുകൾ രാജ്യത്തെ പ്രധാന വ്യവസായ ഭൂമികയായി സംസ്ഥാനത്തെ മാറ്റിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |