
ഇത്തവണത്തെ സംസ്ഥാന അവാർഡിൽ മികച്ച സഹനടിക്കുള്ള അവാർഡ് ലിജോ മോൾ ജോസിനാണ് കിട്ടിയത്. 'നടന്ന സംഭവം' എന്ന ചിത്രത്തിനായിരുന്നു അവാർഡ്. അവാർഡ് ഒട്ടും പ്രതീക്ഷിച്ചില്ലെന്ന് നടി പറഞ്ഞു. ഈയൊരു സിനിമ ഏതെങ്കിലും കാറ്റഗറിയിലുണ്ടായിരുന്നതുപോലും അറിയില്ലായിരുന്നു. ഈ വർഷത്തെ അവാർഡ് ആർക്കൊക്കെയാണെന്ന് അറിയാൻ വെയ്‌റ്റ് ചെയ്‌തിരിക്കുകയായിരുന്നു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ലിജോ മോൾ.
"ജയ് ഭീം" എന്ന ചിത്രത്തിന് ദേശീയ അവാർഡ് കിട്ടാത്തതിൽ നിരാശയില്ലെന്നും നടി വ്യക്തമാക്കി. 'ആ സിനിമയ്ക്ക് അവാർഡ് കിട്ടാത്തതിൽ നിരാശയില്ല. നമ്മൾ സംസാരിക്കുന്ന വിഷയം അങ്ങനെയുള്ളതാണെന്നും ദേശീയ അവാർഡ് പ്രതീക്ഷിക്കുകയേ വേണ്ടെന്ന് ടീം തന്നെ പറഞ്ഞിരുന്നു. നമ്മുടെ സിനിമ അവാർഡിന് പരിഗണിക്കാൻ പോലും സാദ്ധ്യതയില്ലെന്നാണ് പറഞ്ഞത്. ഉണ്ടാകുമെന്ന് ആളുകൾ പറഞ്ഞപ്പോൾ കിട്ടുമായിരിക്കുമെന്ന് വിചാരിച്ചു. പക്ഷേ നിരാശയൊന്നുമുണ്ടായിരുന്നില്ല. ഇപ്പോഴും ഏതെങ്കിലും സെറ്റിൽ പോയാൽ ജയ് ഭീമിലെ കഥാപാത്രം അടിപൊളിയായിട്ടുണ്ടെന്ന് ആളുകൾ പറയാറുണ്ട്. അത് തന്നെയാണ് വലിയ അംഗീകാരം. ജയ് ഭീം കഴിഞ്ഞ് ഇത്രയും വർഷമായി. അതിനിടയിൽ വേറെയും സിനിമ ചെയ്തു. എന്നിട്ടും ആളുകളുടെ മനസിൽ അത് തന്നെയാണല്ലോ വരുന്നതെന്ന് ചിന്തിക്കാറുണ്ട്.'- നടി പറഞ്ഞു.
'പൊന്മാൻ' സിനിമയിൽ കൊല്ലം സ്വദേശിനിയുടെ വേഷത്തിലാണ് ലിജോ മോൾ എത്തിയത്. ഷൂട്ടിംഗിന് മുമ്പ് കൊല്ലത്ത് പോയി അവിടത്തെ സ്ത്രീകളുമായി സംസാരിച്ചെന്നും കുറച്ചുകൂടി തന്റേടമുള്ള സ്ത്രീകളാണ് കൊല്ലത്തുള്ളവരെന്ന് തനിക്ക് തോന്നിയതായി ലിജോ മോൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |