ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ ഇന്ത്യ-പാകിസ്ഥാൻ സംഘർഷം പരിഹരിക്കാൻ ഇടപെട്ടെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദത്തെ തള്ളി പാക് വിദേശകാര്യ മന്ത്റി ഇഷാഖ് ദർ. മൂന്നാം കക്ഷിയുടെ മദ്ധ്യസ്ഥത തേടാൻ ഇന്ത്യ ഒരിക്കലും സമ്മതിച്ചിട്ടില്ലെന്ന് ദർ ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തി. വിഷയത്തിൽ ഇടപെടൽ ആവശ്യമില്ലെന്ന് ഇന്ത്യ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ അറിയിച്ചെന്നും ദർ വ്യക്തമാക്കി. ട്രംപിന്റെ വാദങ്ങൾ ഇന്ത്യ ആദ്യം തന്നെ തള്ളിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |