വർക്കല: മികവിന്റെ പടവുകളേറി അയിരൂർ എം.ജി.എം മോഡൽ സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി അൻഹ മറിയം സഹദ്. 6 വയസിനിടെ അൻഹ കരസ്ഥമാക്കിയത് ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡ്, ഇന്ത്യൻ ബുക്ക് ഒഫ് സ്കൂൾ റെക്കാഡ്, ഇന്റർനാഷണൽ കിഡ്സ് റെക്കാഡ്,കേരള ബുക്ക് ഒഫ് റെക്കാഡ് എന്നിവയാണ്. കൂടാതെ ഇന്റർനാഷണൽ കിഡ്സ് റെക്കാഡിൽ കിഡ്സ് ഐക്കൺ അവാർഡും കേരള ബുക്ക് ഒഫ് റെക്കാഡ്സിൽ സൂപ്പർ കിഡ്സ് അച്ചീവ്മെന്റും ഈ കൊച്ചു മിടുക്കി സ്വന്തമാക്കി. ഇപ്പോൾ ഇൻഫ്ലുവൻസർ ബുക്ക് ഒഫ് വേൾഡ് റെക്കാഡിലും തന്റെ ഇടം കണ്ടെത്തിയിരിക്കുകയാണ് കുഞ്ഞു അൻഹ. സിനിമാറ്റിക്ക് ഡാൻസ്,ക്ലാസിക്കൽ ഡാൻസ്,കഥ പറച്ചിൽ,മോഡലിംഗ്,ഫാഷൻഷോ,ചിത്രരചന,സർഗാത്മകതയുടെ പ്രദർശനം എന്നീ നിലകളിൽ മികവ് തെളിയിച്ച് നൂറിലേറെ സമ്മാനങ്ങൾ കരസ്ഥമാക്കിയാണ് അൻഹ ഈ റെക്കാഡുകൾക്ക് അർഹയായത്. വർക്കല മുട്ടപ്പലം സുറുമി മൻസിലിൽ സഹദിന്റെയും സുഹിതയുടെയും മകളാണ് അൻഹ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |