സ്‌നേഹത്തിൽപ്പോലും വിശ്വാസമില്ലാതായിപ്പോയെന്ന് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ. ഓപ്പോസിറ്റ് നിൽക്കുന്നയാളെ ആകർഷിക്കാൻ വേണ്ടി ഒരു മനുഷ്യൻ അണിയുന്ന കവചമാണ് ഇന്നത്തെക്കാലത്ത് സ്‌നേഹമെന്ന് അവർ അഭിപ്രായപ്പെട്ടു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രഞ്ജു രഞ്ജിമാർ.
'സർജറിക്ക് ശേഷം ഞാൻ ഒരു കുലസ്ത്രീയായി മാറി. കുലസ്ത്രീയെന്ന് പറഞ്ഞാൽ പക്കാ കുലസ്ത്രീ. ലൗവിന് ഞാൻ അത്രത്തോളം പ്രാധാന്യം കൊടുത്തു. ജീവിതത്തിൽ ഒരിക്കലും കിട്ടില്ലെന്ന് വിചാരിച്ച ഒരു വല്യ സൗഹൃദം. ഞാൻ എന്റെ അമ്മയ്ക്ക് കൊടുക്കുന്നതിലും പ്രാധാന്യം കൊടുത്തു. ഞാൻ ചീറ്റ് ചെയ്യപ്പെട്ടെന്ന് പൂർണ്ണമായും മനസിലാക്കിയെടുത്തതിന് ശേഷം എന്റെ മുന്നിൽ വന്ന് ചിരിക്കുന്നതൊന്നും യാഥാർത്ഥ്യമായി തോന്നണില്ല. എന്റെ ഒരു സമയത്തെ ലോകം തന്നെ അതായിരുന്നു. എന്ത് സഹായത്തിനും ഉണ്ടാകുമെന്ന് ഞാൻ ധരിച്ചുവച്ചിരുന്ന ബന്ധങ്ങൾ വെറും ഒരു നീർക്കുമിളയായിരുന്നു. ചെയ്യാൻ പാടില്ലാത്ത തെറ്റിനെ വ്യക്തമായ തെളിവോടെ ചൂണ്ടിക്കാണിച്ചപ്പോൾ നമ്മൾ ഒഴിവാക്കപ്പെട്ടു.'- അവർ പറഞ്ഞു.
സ്ത്രീയാകാൻ വേണ്ടി അത്രയും ത്യജിച്ചുവന്നയാളാണ്. ഞാൻ ചെയ്ത സർജറി അത്രയും റിസ്‌ക് ആയിരുന്നു. 20 ശതമാനം വിജയ സാദ്ധ്യതയുള്ള സർജറിയായിരുന്നു. പെർഫെക്ട് വുമൺ ആകണമെന്നൊരു മോഹമായിരുന്നു. ട്രാൻസ് വുമൺ എന്ന് നിങ്ങൾ വിളിച്ചോളൂ, ഞാൻ എന്നെ കാണുന്നത് പെർഫെക്ട് വുമണായിട്ടാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |