തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം പറമ്പിപ്പാലത്തിന് അടുത്തുള്ള ഒരു വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ ആദ്യ യാത്ര. പശുക്കളെ വളർത്തുന്ന സ്ഥലമാണിത്. പത്ത് പശുക്കൾ ഇവിടെയുണ്ട്. പിണ്ണാക്ക് വച്ചിരിക്കുന്ന സ്ഥലത്ത് പാമ്പിനെ കണ്ടുവെന്നാണ് വിളിച്ചയാൾ പറഞ്ഞത്. പിണ്ണാക്ക് എടുക്കുന്നതിനിടയിൽ അനക്കം കണ്ട് നോക്കിയപ്പോഴാണ് വലിയൊരു പാമ്പിനെ കണ്ടത്. ഉടൻതന്നെ റൂമിന്റെ വാതിലടച്ച ശേഷം വാവാ സുരേഷിനെ വിളിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ വാവാ സാധനങ്ങൾ മാറ്റി മുറിക്കുള്ളിൽ തെരച്ചിൽ തുടങ്ങി. നിറയെ പാറ്റകൾ അങ്ങോട്ടും ഇങ്ങോട്ടും പരക്കം പായുന്നുണ്ട്. ഇതിനിടയിൽ ചാക്കിനടിയിൽ ഇരുന്ന മൂർഖൻ പാമ്പിനെ അദ്ദേഹം കണ്ടു. ഭാഗ്യം ഉള്ളതുകൊണ്ട് മാത്രമാണ് പത്ത് പശുക്കളും വീട്ടുകാരും രക്ഷപ്പെട്ടത്. കണ്ടാൽ പോലും ഭയം തോന്നുന്ന കൊടുംവിഷമുള്ള പെൺപാമ്പായിരുന്നു അത്. തലയുടെ വലുപ്പം കണ്ടാൽ ആൺ പാമ്പാണെന്ന് സംശയം തോന്നും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |