ആലപ്പുഴ: സൗഹൃദം നടിച്ച് സഹോദരിമാരെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ മാതാപിതാക്കളുടെ സുഹൃത്തുക്കൾ അറസ്റ്റിൽ. മുളക്കുഴ മുറിയിൽ ദീപു സദനം വീട്ടിൽ ദീപുമോൻ (35), വെൺമണി ഏറം മുറിയിൽ ശുഭ നിവാസിൽ എം ആർ മനോജ് (49) എന്നിവരാണ് പിടിയിലായത്. ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന ആലപ്പുഴ വെണ്മണി സ്വദേശികളായ സഹോദരിമാരെയാണ് ഇവർ പീഡനത്തിനിരയാക്കിയത്.
വെൺമണി പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്എച്ച്ഒ അഭിലാഷ് എംസിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കുടുക്കിയത്. സബ് ഇൻസ്പക്ടർ സുഭാഷ് ബാബു.കെ അസി. സബ്ബ് ഇൻസ്‌പെക്ടർ ബിജു, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗോപകൂമാർ. ജി സിവിൽ പൊലീസ് ഓഫീസർമാരായ ആകാശ് ജി കൃഷ്ണൻ, ശ്യാംകുമാർ ബി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |