കരം ക്യാരക്ടർ പോസ്റ്റർ
തീക്ഷ്ണമായ കണ്ണുകളും നിശ്ചയദാർഢ്യത്തോടെയുള്ള മുഖഭാവവുമായി നന്ദിത ബോസായി ശ്വേത മേനോൻ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'കരം' എന്ന ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്. സെപ്തംബർ 25ന് ചിത്രം റിലീസ് ചെയ്യും. സ്ഥിരം ശൈലി വിട്ട് ആക്ഷൻ ത്രില്ലറുമായി വിനീത് ശ്രീനിവാസൻ എത്തുന്നതിനാൽ തന്നെ പ്രേക്ഷകർ ഏറെ ആകാംക്ഷയിലുമാണ്. ജോർജിയയുടെയും റഷ്യയുടെയും അസർബൈജാന്റെയും അതിർത്തികളിലായിരുന്നു ചിത്രീകരണം . ഹൃദയം’, ‘വർഷങ്ങൾക്ക് ശേഷം’ എന്നീ സൂപ്പർഹിറ്റ് സിനിമകൾക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ഒരുമിക്കുകയാണ്.നായകനായ നോബിൾ ബാബു തോമസാണ് തിരക്കഥ എഴുതുന്നത്. ‘ജേക്കബിന്റെ സ്വർഗരാജ്യം നിർമിച്ച നോബിൾ ബാബു തോമസ് ഹെലന്റെ രചയിതാവും നായകനുമാണ്. ഓഡ്രി മിറിയവും രേഷ്മ സെബാസ്റ്റ്യനുമാണ് നായികമാർ. മനോജ് കെ. ജയൻ, കലാഭവൻ ഷാജോൺ, ബാബുരാജ്, വിഷ്ണു ജി. വാരിയർ, ജോണി ആന്റണി എന്നിവരാണ് മറ്റ് അഭിനേതാക്കൾ.കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കാരേക്കാൾ ആരാധകരുണ്ടായിരുന്ന പരിശീലകൻ, മലയാളികളുടെ പ്രിയപ്പെട്ട ആശാൻ ഇവാൻ വുകോമനോവിച്ച്, ആന്ദ്രേ നിക്കോള എന്ന കഥാപാത്രമായി എത്തുന്നു .ജോമോൻ ടി. ജോൺ ഛായാഗ്രഹണം നിർവഹിക്കുന്നു . ഷാൻ റഹ്മാനാണ് സംഗീതം. എഡിറ്റിംഗ് രഞ്ജൻ എബ്രഹാം, പാർവതി കെ. മധുവും മാധവ് രമേശുമാണ് ലൈൻ പ്രൊഡ്യൂസർമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശ്രാവൺ കൃഷ്ണകുമാർ.
മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസന്റെ ഹാബിറ്റ് ഓഫ് ലൈഫും ചേർന്നാണ് നിർമ്മാണം. പി.ആർ.ഒ ആതിര ദിൽജിത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |