കൊച്ചി: ശ്രീ പുഷ്പക ബ്രാഹ്മണ സേവാസംഘം (എസ്.പി.എസ്.എസ്) ദേശീയ സമ്മേളനം 'പുഷ്പകയാനം' ഇന്ന് വൈകിട്ട് അഞ്ചിന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ. നഗരേഷ് ഉദ്ഘാടനം ചെയ്യും. തൃപ്പൂണിത്തുറ ശ്രീപൂർണ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ എസ്.പി.എസ്.എസ് കേന്ദ്ര പ്രസിഡന്റ് എൽ.പി വിശ്വനാഥൻ അദ്ധ്യക്ഷനാകും. ജോയിന്റ് സെക്രട്ടറി ടി.എം രവീന്ദ്രൻ നമ്പീശൻ,കൗൺസിലർ ഷൈലജ,ഉത്തരമേഖല ഓർഗനൈസേഷൻ സെക്രട്ടറി കെ.എം സനോജ് എന്നിവർ സന്നിഹിതരാകും. 2ന് നടക്കുന്ന കലാസന്ധ്യ ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മ ഉദ്ഘാടനം ചെയ്യും. വനിതാവേദി ചെയർപേഴ്‌സൺ സുജാത അദ്ധ്യക്ഷയാകും. നാളെ രാവിലെ 5ന് ഗണപതിഹോമം, 9ന് പ്രതിനിധി സമ്മേളനം എന്നിവ നടക്കും.സമ്മേളനം സരിത അയ്യർ ഉദ്ഘാടനം ചെയ്യും. വേദി രണ്ടിൽ രാവിലെ ബാലോത്സവവും വേദി ഒന്നിൽ ഉച്ചയ്ക്ക് രണ്ടിന് വിഷൻ 2030ഉം നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |