ബോളിവുഡിൽ ഏറെ ആരാധകരുള്ള താരദമ്പതികളാണ് കത്രീനാ കൈഫും വിക്കി കൗശലും. ബൽറാം വേഴ്‌സസ് താരാദാസ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയാണ് കത്രീന. 2021ലാണ് കത്രീനയും വിക്കിയും തമ്മിൽ വിവാഹിതരായത്. ഇപ്പോഴിതാ ഇരുവരും തങ്ങളുടെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുകയാണെന്നാണ് സൂചന. ഇപ്പോഴിതാ കത്രീന പുറത്തുവിട്ട പുതിയ ചിത്രമാണ് താരം ഗർഭിണിയാണെന്ന അഭ്യൂഹത്തിന് കാരണമായത്.
ഫോട്ടോഷൂട്ടിന്റെ ചിത്രമാണ് കത്രീന പങ്കുവച്ചിരിക്കുന്നത്. പരസ്യത്തിന്റെയോ മറ്റോ 'ബിഹൈൻഡ് ദി സീൻ' ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുന്നത്. മെറൂൺ നിറത്തിലുള്ള ഗൗൺ ആണ് കത്രീന ധരിച്ചിരിക്കുന്നത്. ഗർഭിണിയെന്ന് തോന്നുംവിധത്തിലാണ് കത്രീന ചിത്രത്തിലുള്ളത്. എന്നാൽ, അഭ്യൂഹങ്ങളെക്കുറിച്ച് കത്രീനയോ വിക്കിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. സന്തോഷവാർത്ത ഉടൻതന്നെ ഇരുവരും പുറത്തുവിടും എന്ന റിപ്പോർട്ടുമുണ്ട്. അതേസമയം, ഇരുവരുടെയും ആരാധകർ ആഘോഷം ആരംഭിച്ചുകഴിഞ്ഞു. നിരവധിപേരാണ് താരദമ്പതിമാർക്ക് അഭിനന്ദനം അറിയിച്ചുകൊണ്ടുള്ള കമന്റുകളിട്ടിരിക്കുന്നത്.
വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് വിക്കി കൗശലും കത്രീനാ കൈഫും 2021 ഡിസംബറിൽ വിവാഹിതരായത്. സ്വകാര്യമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |