പൂവച്ചൽ: പൂവച്ചൽ ഗ്രാമപഞ്ചായത്തിന്റെ സ്വപ്നപദ്ധതിയായ പൂവച്ചൽ ഖാദർ പാർക്കിന്റെ രണ്ടാംഘട്ട പണികൾ ആരംഭിച്ചു.
സാംസ്കാരിക വകുപ്പിൽ നിന്നനുവദിച്ച 50 ലക്ഷം രൂപയിൽ നിന്നുള്ള വിഹിതം ഉപയോഗിച്ച് ഒന്നാംഘട്ടം പണി പൂർത്തിയാക്കിയിരുന്നു.ഗ്രാമപഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിൽ നിന്നുള്ള 20 ലക്ഷം രൂപയിലാണ് രണ്ടാംഘട്ടം പണി ആരംഭിക്കുന്നത്.
ഇതോടൊപ്പം എൻ.ആർ.ഇ.ജി.എസിന്റെ 20 ലക്ഷം രൂപയും ഉടനെ അനുവദിക്കും.കൂടാതെ ടേക്ക് എ ബ്രേക്കിന്റെ പണിയും ഇതോടൊപ്പം നടക്കും.എത്രയും വേഗം പണി പൂർത്തിയാക്കി നാടിന് സമർപ്പിക്കാനാണ് ഗ്രാമപഞ്ചായത്തും സാംസ്കാരിക വകുപ്പും ആലോചിക്കുന്നതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സനൽകുമാർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |