ആലപ്പുഴ: ആലപ്പുഴ ടൂറിസം പൊലീസ്, അർത്തുങ്കൽ തീരദേശ പൊലീസ്, കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി സ്കൂൾ ഒഫ് എൻവിയോൻമെന്റൽ സയൻസ് ഡിപ്പാർട്ടുമെന്റ്, നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച്, ജലവിഭവ വികസന പരിപാലനകേന്ദ്രം എന്നിവ സംയുക്തമായി അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തിന്റെ ഭാഗമായി ആലപ്പുഴ വിജയ പാർക്കിന്റെ വടക്ക് ഭാഗത്തുള്ള ബീച്ചും പരിസരവും ശുചിയാക്കി.എഴുപത് കിലോ പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിച്ച് വേർതിരിച്ച് നഗരസഭയെ ഏല്പിച്ചു. തുടർന്ന് ബോധവത്ക്കരണ ജാഥ നടത്തി.ബിന്നുകൾ സ്ഥാപിച്ചു. അർത്തുങ്കൽ കോസ്റ്റൽ പൊലീസ് ഇൻസ്‌പെക്ടർ എസ്.ടി.ബിജു ഉദ്ഘാടനംചെയ്തു.സീവ്യൂ വാർഡ് കൗൺസിലർ അഡ്വ.റീഗോ രാജു അദ്ധ്യക്ഷത വഹിച്ചു. എം.ജി.യൂണിവേഴ്സിറ്റി സ്കൂൾ ഒഫ് എൻവിയോൺമെന്റ് ഡിപ്പാർട്ട് മെന്റ് ഡോ.മഹേഷ് മോഹൻ സ്വാഗതവും ഡോ.സൈലസ് നന്ദിയും പറഞ്ഞു. പ്രൊഫ.ഇ.വി.രാമസ്വാമി ആമുഖ പ്രഭാഷണം നടത്തി. സയന്റിസ്റ്റ് ഡോ.കെ.കെ.ജയസൂര്യൻ, ആലപ്പുഴ ടുറിസം പൊലീസ് സബ് ഇൻസ്‌പെക്ടർ പി.ആർ.രാജേഷ്, അർത്തുങ്കൽ കോസ്റ്റൽ ബീറ്റ് ഓഫീസർ വി.എച്ച്.അൻസാർ, യോഗ ഇൻസ്‌ട്രക്ടർ ജെസ്സി ജോൺ, സ്റ്റീഫൻ സാമൂവൽ എന്നിവർ സംസാരിച്ചു.ടുറിസം പൊലീസ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ജോസഫ്,അർത്തുങ്കൽ കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥനായ അഭിലാഷ്, കോസ്റ്റൽ വാർഡന്മാരായ ജെറോം ജോസഫ്,രഞ്ജിത്ത്,മുനിസിപ്പാലി ഡെസ്റ്റിനേഷൻ യൂണിറ്റിലെ ജീവനക്കാർ, എം.ജിയൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |