അടൂർ: എസ്എൻഡിപി യോഗം അടൂർ യൂണിയനിലെ 66 ശാഖാ യോഗങ്ങളിൽ ശ്രീനാരായണ ഗുരുദേവന്റെ 98 - മത് സമാധി ദിനം ആചരിച്ചു. ഗുരു ഭാഗവത പാരായണം,ഗുരു പുഷ്പാഞ്ജലി,പ്രാർത്ഥന, സമാധി പൂജ, പ്രസാദ വിതരണം തുടങ്ങിയ ചടങ്ങുകളോടെ നടന്നു. അറുകാലിക്കൽ പടിഞ്ഞാറ് ശാഖയിൽ ഗുരുദേവ പ്രഭാഷണ പരമ്പരയും ശ്രദ്ധേയമായി. സമാധി ദിനാ ചരണത്തിന് യൂണിയൻ ചെയർമാൻ അഡ്വ.എം. മനോജ് കുമാർ , യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹനൻ, യോഗം കൗൺസിലർ എബിൻ അമ്പാടിയിൽ, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ സുജിത്ത് മണ്ണടി, വയലാ ചന്ദ്രശേഖരൻ , അജി കെ. ബി , അരുൺ ആനന്ദ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |